SEARCH


Pulli Bhagavathy Theyyam - പുള്ളി ഭഗവതി തെയ്യം

Pulli Bhagavathy Theyyam - പുള്ളി ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Pulli Bhagavathy Theyyam - പുള്ളി ഭഗവതി തെയ്യം

പുള്ളി പോതി എന്നും ഈ തെയ്യത്തെ വിളിക്കുന്നു

നിമിഷ നേരം കൊണ്ടു ഭാവം മാറുന്ന വനദേവതയായ പുളളിപ്പോതിയെ ഉപാസിക്കുന്നത് വിഷമകരമായതിനാൽ ഉപാസകനായ പൈമ്പാരൻ കോപ്പാളൻ നിത്യവും നാല് ഉരുളിയിൽ നിറയ്ക്ക കുരുതി ഒരുക്കിയിരുന്നെത്രെ.ഒരു നാൾ അതിനു മുടക്കം വന്നപ്പോൾ ഉപാസകന്റെ രക്തം തന്നെ തല വെട്ടിക്കുടിച്ച് മലയിറങ്ങി എന്നാണ് നാട്ടുപഴമ. ഉഗ്രമൂർത്തിയായ ഈ ദേവത ചുഴലി സ്വരൂപത്തിൽ മിക്ക സ്ഥലങ്ങളിലും ഇത് കോലത്തിൻമേൽ കോലമായാണ് കെട്ടിയാടുന്നത്. ചെങ്ങാലൻ ദൈവത്തിന്റെ പുറപ്പാടിനു ശേഷം അതേ കോലധാരി തന്നെ പുളളി ഭഗവതിയുടെ കോലവും ധരിക്കുന്നു. ചെറുവത്തൂർ-കരിവെള്ളൂർ ഭാഗങ്ങളിൽ ഈ തെയ്യം പുള്ളി ഭഗവതി എന്നാണ് അറിയപ്പെടുന്നത്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848